peathishedha-jwala

മാന്നാർ: ഭരണഘടന ശില്പി ഡോ.അംബ്ദേക്കറിനെതിരെ വിവാദ പരമാർശം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്.സി, എസ്.ടി കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാറിൽ പ്രതിഷേധ ജ്വാല നടത്തി. തൃക്കുരട്ടി ക്ഷേത്ര ജംഗ്ഷനിൽ നടന്ന പ്രതിഷേധ ജ്വാല അസംഘടിത തൊഴിലാളി സംഘടന ജില്ലാപ്രസിഡന്റ് യശോധരൻ പാണ്ടനാട് ഉദ്ഘാടനം ചെയ്തു. കോഡിനേഷൻ കമ്മിറ്റി ചെയർമാൻ അനിൽ മാന്തറ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം കെ.സി.പുഷ്പലത മുഖ്യപ്രഭാക്ഷണം നടത്തി. ഗോപി ബുധനൂർ, രാജേന്ദ്രൻ ഏനാത്ത്, രാമചന്ദ്രൻ ആല, സതീഷ് വെൺമണി, സന്തോഷ് വെൺമണി, കലാധരൻ പാണ്ടനാട്, ചെല്ലപ്പൻ പാണ്ടനാട് ഹരികുട്ടംപേരൂർ, പ്രമോദ് കണ്ണാടിശ്ശേരി , പ്രകാശ് മൂലയിൽ, കൃഷ്ണകുമാർ, മുരളിധരൻ കുരട്ടിക്കാട്‌, രാകേഷ്, മുരളിധരൻ പാവുക്കര, വിദ്യാധരൻ, സന്തോഷ് പൊതൂർ, രത്നകല, സിന്ധു പ്രശോഭ്, കൃഷണൻ കുട്ടി എന്നിവർ സംസാരിച്ചു.