karunakaean-anusmaranam

മാന്നാർ: കേരളത്തിന്റെ വളർച്ചക്കും വികസനത്തിനും കരുത്ത് പകർന്ന മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ വിലപ്പെട്ട സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് പറഞ്ഞുത്. ലീഡർ കെ.കരുണാകരന്റെ 14-ാമത് ചരമവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് മാന്നാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനവും പുഷ്പ്പാർച്ചനയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ തോമസ് ചാക്കോ, സണ്ണി കോവിലകം, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.കെ.വേണുഗോപാൽ, ഡി.സി.സി അംഗം ടി.എസ് ഫെഫീക്ക്, മണ്ഡലം പ്രസിഡന്റ് മധുപുഴയോരം, ബ്ലോക്ക് ട്രഷറർ പി.ബി.സലാം, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ പ്രദീപ് ശാന്തിസദൻ, ടി.കെ.രമേശ്, അജിത്ത് ആർ.പിള്ള, രാജേഷ് വെച്ചൂരേത്ത്, ഹസീന സലാം, എസ്.ചന്ദ്രകുമാർ, ഹരിപാലമൂട്ടിൽ, ശ്രീജിത്ത് വട്ടപ്പറമ്പിൽ എന്നിവർ സംസാരിച്ചു.