
ആലപ്പുഴ: നാടകാചാര്യൻ പി.എം.ആന്റണിയുടെ പതിമൂന്നാംചരമ വാർഷികത്തിന്റെ ഭാഗമായി തിരുവരങ്ങിന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം മംഗലം കടപ്പുറത്ത് നടന്നു. തിരുവമ്പാടി വാർഡ് കൗൺസിലർ ആർ.രമേഷ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പി.ജെ.കുരുവിള അദ്ധ്യക്ഷത വഹിച്ചു.എ.പി.മോഹനൻ സ്വാഗതം പറഞ്ഞു. പി.വി.വനോദ് കുമാർ അനുശോചനപ്രഭാഷണം നടത്തി. ടി.ജെ.ജെയിംസ് നന്ദി പറഞ്ഞു.തുടർന്ന് ചേർത്തല മുട്ടം ഡൂമ നാടകസംഘം ബൂട്ട്സ് എന്ന നാടകം അവതരിപ്പിച്ചു