photo

ചാരുമൂട് : താമരക്കുളം ഗ്രാമ പഞ്ചായത്തിന്റെയും ഭരണിക്കാവ് ഐ.സി.ഡി.എസിന്റെയും ആഭിമുഖ്യത്തിൽ നടന്ന ഭിന്നശേഷി കലോത്സവം ശലഭോത്സവം -​2024 ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിച്ചു. ഗായകൻ ആദിത്യ സുരേഷ് മുഖ്യാതിഥിയായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപാ ജ്യോതിഷ് , പഞ്ചായത്തംഗങ്ങളായ റ്റി.മൻമഥൻ,ശോഭ സജി,എസ്.ശ്രീജ, റഹുമത്ത് റഷീദ് ആര്യ ആദർശ്, തൻസീർ കണ്ണനാകുഴി, ഐ.സി.ഡി.എസ്.സൂപ്പർവൈസർ ദീപ തുടങ്ങിയവർ സംസാരിച്ചു.