
ചാരുംമൂട്: കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗ് താമരക്കുളം പ്രൈമറി യൂണിറ്റിന്റെ 29-ാമത് വാർഷികാഘോഷവും കുടുംബ സംഗമവും വിദ്യാഭ്യാസ അവാർഡ് ദാനവും നടന്നു. റിട്ട.ലഫ്റ്റനന്റ് കേണൽ വി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എൻ.അച്ചുതൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് റിട്ട.ക്യാപ്റ്റൻ കെ.കുട്ടൻ നായർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു പ്രതിഭകളെ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി പി.വേലായുധൻ നായർറിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർദീപ, മഹിളാ വിംഗ് മാവേലിക്കര താലൂക്ക് പ്രസിഡൻ്റ് ജഗദമ്മ, സംഘടന മാവേലിക്കര താലൂക്ക് സെക്രട്ടറി എസ്. പങ്കജാക്ഷൻപിള്ള, യൂണിറ്റ് വൈസ് പ്രസിഡന്റ് രാജേന്ദ്രൻ നായർ, എസ്.വിജയൻ പിള്ള, രാജമ്മ ശിവൻ പിള്ള, ഉഷ വേണുഗോപാൽ, ജി.മധുകുമാർ, ബേബിക്കുട്ടി ജോർജ്, കെ.ബി.സന്തോഷ് കുമാർ, റിട്ട.ക്യാപ്റ്റൻ കെ.വാസുദേവൻ, എൻ.പുരുഷോത്തമൻ പിള്ള എന്നിവർ സംസാരിച്ചു.