ചാരുംമൂട്: ചാരുംമൂട് മേഖലയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ കൂട്ടായ്മയായ ചാരുംമൂട് ക്രിസ്ത്യൻ എക്യുമെനിക്കൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 26 ന് സംയുക്ത ക്രിസ്മസ് ആഘോഷം നടക്കും. വൈകിട്ട് 3 ന് ചാരുംമൂട് സെന്റ് മേരീസ് ലാറ്റിൻ കത്തോലിക്കാ ദേവാലയത്തിൽ നിന്ന് ആരംഭിക്കുന്ന സംയുക്ത ക്രിസ്മസ് റാലി ഫാ.നിബു നെപ്പോളിയൻ ഫ്ലാഗ് ഓഫ് ചെയ്യും. കരിമുളയ്ക്കൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ സമാപിക്കും.തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പി.എൻ പ്രമോദ് നാരായൺ എം.എ. എ ക്രിസ്മസ് സന്ദേശം നൽകും.ഫാ.ഡോ. സാം കുട്ടംപേരൂർ അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ജോർജ് ഫിലിപ്പ്, തോമസ് പണിക്കർ സജി.ജോൺ, ജോമോൻ കെ.ചെറിയാൻ,അജു യോഹന്നാൻ, അജിമോൻ, ഫാ.സിൽവസ്റ്റർ തെക്കേടത്ത്, റക്സ് തോമസ് തോമസ് എന്നിവർ പങ്കെടുത്തു.