ചാരുംമൂട് : കെ.കരുണാകരൻ ചരമ വാർഷികദിനത്തോടനുബന്ധിച്ച് ചുനക്കര തെക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റി വിവിധ പ്രദേശങ്ങളിൽ അനുസ്മരണയോഗം നടത്തി.ചാരുംമ്മൂട് ജംഗ്ഷനിൽ നടത്തിയ പുഷ്പാർച്ചനയും അനുസ്മരണയോഗവും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജി.ഹരിപ്രകാശ് ഉദ്ഘാടനം ചെയ്തു. ചുനക്കര തെക്ക് മണ്ഡലം പ്രസിഡന്റ് എസ്.സാദിഖ് അദ്ധ്യക്ഷത വഹിച്ചു. നസീർ സീതർ, രാജൻ പൈനുമൂട്, വി.ആർ.സോമൻ,അബ്ദുൾ ജബ്ബാർ,ഉനൈസ് ബദർ, മാജിദാ സാദിഖ് , വിജയമ്മ, ഷറഫുദ്ദീൻ, എൻ.ഹബീബ്, ജോർജ് പാപ്പി, പി.സി.രാജൻ ,ഫസലുദ്ദീൻ, സിദ്ധിഖ്, വിശ്വംഭരൻ എന്നിവർ പങ്കെടുത്തു. താമരക്കുളം സൗത്ത് മണ്ഡലം കമ്മിറ്റി കെ.കരുണാകരൻ ചരമദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം നടത്തി. കെ.കരുണാകരൻ സ്മാരകം മന്ദിരത്തിന്റെ ധനശേഖരണ പരിപാടിക്കും തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു ഉദ്ഘാടനം ചെയ്തു. താമരക്കുളം സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ബി ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. പി.രഘു, എൻ.ശിവൻ പിള്ള, എംഇ.ജോർജ്, നൈസാം അബ്ദുൾ ലത്തീഫ്, ഹരീഷ് താമരക്കുളം, സുനിത, ഇന്ദു, വേലായുധൻ പിള്ള, രഘുനാഥൻ, അനീഷ് എന്നിവർ സംസാരിച്ചു.