കുട്ടനാട് : കാറും സ്ക്കൂട്ടറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് സ്ക്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റു. തലവടി പഞ്ചായത്ത് 14ാം വാർഡ് ആലുംമൂട്ടിൽ വിനോദ്, ഭാര്യ ആര്യ, മകൾ ഇഷാനി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 4.30ന് എടത്വാ വെള്ളക്കിണർ ജംഗ്ഷനിലായിരുന്നു അപകടം. പരിക്കേറ്റവരെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.