thankamani

മാന്നാർ: റോഡ് മുറിച്ച് കടക്കവേ സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. ചെന്നിത്തല തൃപ്പെരുന്തുറ കാവുംപുറത്ത് വീട്ടിൽ ശ്രീധരന്റെ ഭാര്യ തങ്കമണി (56) ആണ് മരിച്ചത്. കഴിഞ്ഞ 10 ന് വൈകിട്ട് 5 ന് ചെന്നിത്തല പുത്തുവിളപ്പടി- തൃപ്പെരുന്തുറ മഹാദേവക്ഷേത്രം റോഡിൽ ഗുരുമന്ദിരത്തിന് സമീപത്തായിരുന്നു അപകടം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി​യി​ൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരി​ച്ചത്. സി.പി.എം ഒരിപ്രം പടിഞ്ഞാറ് ബ്രാഞ്ച് അംഗമായി​രുന്നു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പി​ൽ. മക്കൾ: മഹേഷ്‌, ശ്രീകുമാർ.