മാവേലിക്കര: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്‌സ് യൂണിയൻ തട്ടാരമ്പലം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കുടുംബസംഗമം ടൗൺ കമ്മറ്റി പ്രസിഡന്റ് കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മേഴ്‌സി മാത്യു അദ്ധ്യക്ഷയായി. സ്വാന്തന സഹായ വിതരണം ടൗൺ സെക്രട്ടറി കെ.പി.സുകുമാരൻ നിർവ്വഹിച്ചു. പ്രൊഫ.ടി.കെ.സോമശേഖരപിള്ള, എ.ഹരിഹരൻപിള്ള, പത്മാകരൻ, മോഹനദാസ്, ജി.ബാലസുബ്രഹ്മണ്യം, മാമൻ.പി.അലക്‌സാണ്ടർ, പി.എസ്.ഗ്രേസി,ടി.ജെ.ആന്റണി, ജി.രഘുനാഥൻനായർ എന്നിവർ സംസാരിച്ചു.