
ആലപ്പുഴ:കുട്ടനാട് നെല്ലിന്റെ സംഭരണവില കിലോയ്ക്ക് 35രൂപയും കൈകാര്യചെലവ് 200 രൂപയായും വർദ്ധിപ്പിക്കുക, വേലിയേറ്റം മൂലമുള്ള മടവീഴ്ച തടയുന്നതിന് തണ്ണീർമുക്കം ബണ്ട് റെഗുലേറ്റ് ചെയ്യുവാനുള്ള അടിയന്തിര നടപടി സ്വീകരിക്കുക മടകുത്തുവാനുള്ള ധനസഹായം ഉടൻ അനുവദിക്കുക തുടങ്ങിയ കാർഷിക ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസ് കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് നടന്ന മാർച്ചും ധർണയും നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.സൂരജ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് മുഞ്ഞനാട് രാമചന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് മാത്യു, സെക്രട്ടറി സിബി ജോസഫ് മൂലംകുന്നം, പ്രമോദ് ചന്ദ്രൻ,സി.വി.രാജീവ് ,മനോജ് രാമമന്ദിരം തുടങ്ങിയവർ സംസാരിച്ചു.