മാവേലിക്കര: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.കരുണാകരൻ അനുസ്മരണ സമ്മേളനം കോൺഗ്രസ് ഭവനിൽ നടത്തി. യു.ഡി.എഫ് ചെയർമാൻ കെ.ഗോപൻ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസഡന്റ് അഡ്വ.കെ.ആർ മുരളീധരൻ, ഡി.സി.സി സെക്രട്ടറി എം.കെ.സുധീർ, കെ.പി.സി.സി അംഗം കുഞ്ഞുമോൾ രാജു, നഗരസഭാ വൈസ് ചെയർപേഴ്സൺ റ്റി.കൃഷ്ണകുമാരി, രമേശ് ഉപ്പാൻസ്, രാജു പുളിന്തറ, എൻ.മോഹൻ ദാസ്, പി.രാമചന്ദ്രൻ, ലൈല ഇബ്രാഹിം, ബോബൻ ഹാരോക്ക്, ശങ്കർ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.