ambala

അമ്പലപ്പുഴ : സുഹൃത്തുക്കൾക്കൊപ്പം പൂക്കൈതയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. ആലപ്പുഴ ലജനത്ത് എച്ച്.എസ്.എസി​ലെ പ്ലസ് ടു വിദ്യാർത്ഥി സക്കറിയ വാർഡ് ദേവസ്വംപറമ്പിൽ സനീറി​ന്റെ മകൻ മാഹിനാണ് (17) മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6 ഓടെ കഞ്ഞിപ്പാടം പാലത്തിന് താഴെയായിരുന്നു അപകടം. ആലപ്പുഴയിൽ നിന്നെത്തി​യ ആറംഗ വി​ദ്യാർത്ഥി​ സംഘം കുളിക്കാനി​റങ്ങി​ നീന്തുന്നതിനിടെ മാഹിൻ ആറ്റി​ൽ മുങ്ങിപ്പോകുകയായി​രുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളമുണ്ടാക്കി​യത് കേട്ട് എത്തി​യ നാട്ടുകാരും വിവരം അറിഞ്ഞ് തകഴിയിൽ നിന്നും ആലപ്പുഴയി​ൽ നിന്നും എത്തി​യ അഗ്നിരക്ഷാ സേനയുടെ സ്കൂബ ടീമുകളും ഒരുമണിക്കൂറോളം തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വട്ടപ്പള്ളി ഓട്ടോ സ്റ്റാന്റി​ലെ ഡ്രൈവറാണ് മാഹി​ന്റെ പി​താവ് സനീർ. മാതാവ്: നസറത്ത്. സഹോദരൻ: സിദ്ധിഖ് .