
ആലപ്പുഴ : കുതിരപ്പന്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കെ.കരുണാകരൻ അനുസ്മരണം ഡി.സി.സി മെമ്പർ ബഷീർ കോയാപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലംപ്രസിഡന്റ് ഷിജു താഹ അധ്യക്ഷത വഹിച്ചു, ഡി.സി.സി മെമ്പർ എ.കബീർ, മണ്ഡലം സെക്രട്ടറി അൻസിൽ അഷ്റഫ്, വൈസ് പ്രസിഡന്റ് ബോബൻ വട്ടയാൽ, ലൈല ബീവി. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റഹ്മത്ത്, ടി.ആർ.ആസാദ്, ശ്രീകുമാർ ഇരവുകാട്. രാധാകൃഷ്ണൻ, ഷാജി ആലപ്പി, ശോഭരാജ് , മുഹമ്മദ് കോയ, സുബീർ മുല്ലാത്ത്, അജ്മൽ അൻസാരി എന്നിവർ സംസാരിച്ചു.