
ചേർത്തല :കോൺഗ്രസ് ബ്ലോക്ക് മണ്ഡലം ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ലീഡർ കെ.കരുണാകരൻ അനുസ്മരണം നടത്തി. ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി നടത്തിയ അനുസ്മരണം യു.ഡി.എഫ് ജില്ല ചെയർമാൻ സി.കെ.ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.സി.ആന്റണി അദ്ധ്യക്ഷയായി.ആർ.ശശിധരൻ,സജി കുര്യാക്കോസ്,സി. ഡി.ശങ്കർ,പി.ഉണ്ണികൃഷ്ണൻ,സി.എസ്.പങ്കജാക്ഷൻ,കെ.ദേവരാജൻപിള്ള,ബി.ഫൈസൽ,പി.വിശ്വംഭരൻ പിള്ള,എൻ.മധുകുമാർ,കെ.പി.പ്രകാശ് എന്നിവർ സംസാരിച്ചു
വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നാഗംകുളങ്ങരയിൽ നടത്തിയ അനുസ്മരണ സമ്മേളനം കെ.പി.സി.സി നിർവാഹകസമിതി മുൻ അംഗം കെ.ആർ.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് ടി.എസ്.രഘുവരൻ അദ്ധ്യക്ഷനായി.നേതാക്കളായ വി.എൻ അജയൻ.എ.പി.ലാലൻ,കെ.പുരുഷൻ,പി.എസ്.മുരളീധരൻ,ജെയിംസ് തുരുത്തേൽ,പി.എം.കാർത്തികേയൻ മഹേഷ് പട്ടണക്കാട്,എ.സി.മാത്യു എന്നിവർ സംസാരിച്ചു.