aasramam-school

വൈക്കം : ആശ്രമം സ്‌കൂളിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും പി. ടി. എ ഭാരവാഹികളും സംയുക്തമായി ക്രിസ്മസ് ന്യൂ ഇയർ ആഘോഷം നടത്തി. മുൻ പ്രിൻസിപ്പാൾ ഷാജി ​റ്റി. കുരുവിളയും, മുൻ അദ്ധ്യാപിക സാലി ജോർജും ചേർന്ന് കേക്ക് മുറിച്ച് മധുരം പകർന്ന് ആഘോഷം പങ്കുവച്ചു. പ്രിൻസിപ്പൾ കെ. എസ് സിന്ധു, പ്രഥമാദ്ധ്യാപകരായ പി..ആർ.ബിജി, പി.ടി.ജിനീഷ്, അദ്ധ്യാപകരായ വൈ.ബിന്ദു, ടി.പി.അജിത്, സി.എസ്.ജിജി, ടി.എസ്.സാംജി, ആർ.രജനി, പി. എസ്.സിജിൻ എന്നിവർ നേതൃത്വം നൽകി.