
ചേർത്തല : ചേർത്തല പൊലിമ കരപ്പുറം കാർഷിക കാഴ്ച്ചകളുടെ ഭാഗമായി കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള സൗജന്യ ക്യാമ്പ് നടത്തി. ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് മൈതാനത്തെ പ്രദർശനവേദിയിൽ നടന്ന ക്യാമ്പ് കേരള ഭൂപരിഷ്‌കരണ റിവ്യൂബോർഡംഗം ആർ.സുഖലാൽ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം വി.ഉത്തമൻ, ദക്ഷിണ മേഖല എക്സിക്യൂട്ടീവ് എൻജിനീയർ (കൃഷി) സി.കെ.രാജ്‌മോഹൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ സുജ ഈപ്പൻ,അസിസ്റ്റന്റ് എൻജിനീയർ അമ്പിളി എന്നിവർ സംസാരിച്ചു.
തുടർന്നു കിഴങ്ങുവർഗ്ഗവിള സെമിനാർ യുവജനക്ഷേമ ബോർഡ് അംഗം ടി.ടി.ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു.ഐ.സി.എ ആർസി.ടി.സി.ആർ.ഐ ഡയറക്ടർ ഡോ ജി.ബൈജു ക്ലാസെടുത്തു.പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ.സുനിത.എസ്,ഡോ.എസ്.എസ് വീണ,ഡോ.എം.എസ്.സജീവ് എന്നിവർ വിഷയം അവതരിപ്പിച്ചു. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.ജയപാൽ, സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം പ്രൊജ്ര്രക് ഡയറക്ടർ നിഷ പി.ടി.തുടങ്ങിയവർ സംസാരിച്ചു