ആലപ്പുഴ: സ്വകാര്യ എണ്ണ കമ്പനികൾ വരെ ഇന്ധനവില കുറിച്ചിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള എണ്ണ കമ്പനികളും ഇന്ധനവിലകൾ കുറയ്ക്കണമെന്ന് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ (കെ.ബി.ടി.എ) ജില്ലാ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.വിലക്കയറ്റവും യാത്രാനിരക്കുകളും കുറക്കാൻ സഹായിക്കുന്ന ഇന്ധനവില കുറക്കാൻ പ്രതിപക്ഷം സമരത്തിന് തയ്യാറായാൽ ബസ് ഉടമകൾ എല്ലാവിധ പിന്തുണയും നൽകുമെന്നും യോഗം പറഞ്ഞു കെ.ബി.ടി.എ ജില്ലാ പ്രസിഡന്റ് പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.എം.നാസർ, എൻ.സലിം, ടി.പി.ഷാജിലാൽ, ബിജു ദേവിക, റിനു സഞ്ചാരി, ഷിഹാബ് കല്പന, ഷെരീഫ് എന്നിവർ സംസാരിച്ചു.