
ആലപ്പുഴ : റോട്ടറി ക്ലബ് ഓഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പ്രശ്‌നോത്തരി മത്സരവും മാർഗനിർദ്ദേശക ക്ലാസും സംഘടിപ്പിച്ചു. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും സമ്മാനിച്ചു. ക്ലബ് പ്രസിഡന്റ് ജിൻസി റോജസ് അദ്ധ്യക്ഷത വഹിച്ചു. അസി.ഗവർണർ കെ.എസ്. ഗംഗാധര അയ്യർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. റോജസ് ജോസ് മാർഗ നിർദേശക ക്ലാസ് നയിച്ചു. അഡ്വ. പ്രദീപ് കൂട്ടാല, കെ. ലാൽജി, കെ. ചെറിയാൻ, നസീർ പുന്നക്കൽ, പി.എച്ച്. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.