
അമ്പലപ്പുഴ: അമ്പലപ്പുഴ പേട്ട സംഘത്തിന്റെ ആഭിമുഖ്യത്തിൽ മണ്ഡല മഹോത്സവത്തോടനുബദ്ധിച്ച് നടത്തി വന്നിരുന്ന ആഴി പൂജകളുടെസമാപനം ആലപ്പുഴ ശ്രീരാമകൃഷ്ണ യോഗാനന്ദശ്രമത്തിൽ നാളെ സമാപിക്കും. അമ്പലപ്പുഴ സമൂഹപേരിയോൻ എൻ. ഗോപാല കൃഷ്ണപിള്ളയുടെ മുഖ്യകാർമ്മികത്വത്തിലാണ് ആഴിപൂജ നടക്കുന്നത്. അന്നേ ദിവസം രാവിലെ ഗണപതിഹോമം, പടുക്കവയ്ക്കൽ, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് 8 ന് ആഴി പൂജ.