photo

ആലപ്പുഴ: വാർത്തയുടെ പേരിൽ മാദ്ധ്യമം ലേഖകൻ അനിരു അശോകന്റെ ഫോൺ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെ ആലപ്പുഴയിലെ മാദ്ധ്യമപ്രവർത്തകർ പ്രതിഷേധിച്ചു. . കെ.യു.ഡബ്ല്യു.ജെ സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനമൊട്ടാകെ നടക്കുന്ന സമരത്തിന്റെ ഭാഗമായിട്ടായിരുന്നു ആലപ്പുഴ പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സമരത്തിൽ കെ.യു.ഡബ്ല്യു.ജെ. ജില്ലാ പ്രസിഡന്റ് റോയ് കൊട്ടാരച്ചിറ, വൈസ് പ്രസിഡന്റ് നിഷ മനോഹരൻ, സെക്രട്ടറി രജീഷ് പി. രഘുനാഥ് എന്നിവർ സംസാരിച്ചു. ട്രഷറർ സുരേഷ് തോട്ടപ്പള്ളി, അബ്ദുൾ സലാം തുടങ്ങിയവർ നേതൃത്വം നൽകി.