
പൂച്ചാക്കൽ : കോൺഗ്രസ് പാണാവള്ളി സൗത്ത് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദുൾ ജബ്ബാർ അധ്യക്ഷത വഹിച്ചു. കെപി.സി.സി. രാഷ്ട്രീയകാര്യസമതി അംഗം ഷാനിമോൾ ഉസ്മാൻമുഖ്യപ്രഭാഷണം നടത്തി അഡ്വ.ശരത് ,കെ.ആർ.രാജേന്ദ്രപ്രസാദ് ,സി .കെ.ഷാജിമോഹൻ,ജിൻഷാദ് ജിൻസ് ,പി.ടി. രാധാകൃഷ്ണൻ,കെ.കെ.ഫസലുദ്ദീൻ, പ്രതുലചന്ദ്രൻ, സി.ഗോപിനാഥ്,എം.ആർ.രാജേഷ് ,രതിനാരായണൻ,അഡ്വ.എസ്.രാജേഷ്, സി.പി.വിനോദ് കുമാർ എന്നിവർ സംസാരിച്ചു.