ആലപ്പുഴ: 28മുതൽ 31വരെ നടക്കുന്ന ബീച്ച് ഫെസ്റ്റിവൽ, ന്യൂ ഇയർ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി എം.എൽ.എമാരായ പി.പി.ചിത്തരഞരജൻ,എച്ച്.സലാം,കളക്ടർ അലക്സ് വർഗീസ്, നഗരസഭ അദ്ധ്യക്ഷ കെ.കെ.ജയമ്മ, ഡി.ടി.പി.സി അംഗം ഇ.കെ.ജയൻ എന്നിവർ വാർത്തസമ്മേളനത്തത്തിൽ അറിയിച്ചു.

ഫുഡ് ഫെസ്റ്റ് ഇന്നലെ ആരംഭിച്ചു. ആഘോഷ പരിപാടികൾ 28 വൈകിട്ട് 6ന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം 31ന് വൈകിട്ട് 6ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

28ന് രാത്രി 8ന് ഗായകൻ ബിജു നാരായണന്റെ ഗാനമേള, 29ന് വൈകിട്ട് 7ന് താമരശ്ശേരി ചുരം ബാൻഡ് മ്യൂസിക് ബാൻഡ് ഷോ , 30ന് വൈകിട്ട് 6ന് കുട്ടനാട് പൊലിമയുടെ നാടൻപാട്ടും ദൃശ്യാവിഷ്‌ക്കാരവും , രാത്രി 8ന് രാഗവല്ലി ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക് ഷോ,

31ന് വൈകിട്ട് 6ന് സമാപന സമ്മേളനം, 6.30ന് ഫ്യൂഷൻ ചെണ്ടമേളം, രാത്രി 9ന് മ്യൂസിക് നൈറ്റ്.