അമ്പലപ്പുഴ : 29 വർഷമായി പുന്നപ്രയിൽ പ്രവർത്തിക്കുന്ന, തെരുവിൽ അലയുന്നവരുടെയും നിരാലംബരുടെയും ആശ്രയ കേന്ദ്രമായ ശാന്തിഭവനിൽ ജീവനക്കാരും, അന്തേവാസികളും ചേർന്ന് ക്രിസ്മസ് ആഘോഷിച്ചു. മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനും , ഭാര്യ മേരി ആൽബിനും ആഘോഷത്തിൽ പങ്കുചേർന്നു. തെരുവിൽ വലിച്ചെറിയപ്പെട്ട നിരാലംബരായ മനുഷ്യരെ ചേർത്തുപിടിക്കുമ്പോൾ അവരിൽ ദൈവത്തെ കാണുന്നു എന്ന വലിയഉൾക്കാഴ്ച്ചയാണ് തനിക്ക് ജീവകാരുണ്യപ്രവർത്തനത്തിന് ശക്തിയാകുന്നതെന്ന് ബ്രദർ മാത്യു ആൽബിൻ പറഞ്ഞു. ഇതുവരെ ശാന്തിഭവനെ സഹായിച്ച നാനാജാതി മതസ്ഥരായ എല്ലാ നല്ല മനസ്സുകൾക്കും ബ്രദർ മാത്യു ആൽബിനും ഭാര്യ മേരി ആൽബിനും ആശംസകൾ നേർന്നു.