ചേർത്തല: കനാൽഫെസ്റ്റിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.നഗരത്തിലെ കനാലുകൾ വീണ്ടെടുക്കുന്നതിനായുള്ള ജനകീയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കനാൽമേളയൊരുക്കുന്നത്. 27 മുതൽ 31വരെ ടി.ബി കനാൽ ഓരത്താണ് വിവിധ പരിപാടികൾ. നഗരസഭയുടെ ചരിത്രത്തിലാദ്യമായി നടക്കുന്ന മേള ആകർഷകമാക്കുന്നതിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് ചെയർപേഴ്സൺ ഷേർളിഭാർഗൻ,വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ,സെക്രട്ടറി ടി.കെ.സുജിത്ത്,വി.ടി.ജോസഫ്,പി.ഷാജിമോൻ,ബി.ഭാസി,അഭിലാഷ്മാപ്പറമ്പിൽ,എ.എസ്.സാബു,ശോഭാജോഷി.ജി.രഞ്ജിത്ത്,ഏലിക്കുട്ടി ജോൺ,കൗൺസിലർമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
27ന് തുടങ്ങി പുതുവത്സരാഘോഷത്തോടെയുള്ള സമാപനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നാളെ പന്തൽ കാൽനാട്ടുകർമ്മം എസ്.എൻ.ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം പ്രീതിനടേശൻ നിർവഹിക്കും.27ന് വൈകിട്ട് സാംസ്‌കാരിക ഘോഷയാത്രയോടെ തുടക്കമാകും.എ.എസ്.പി ഹരീഷ് ജയിൻ ഫ്ളാഗ് ഓഫ് ചെയ്യും രാത്രി ഫ്യൂഷൻ തിരുവാതിര.28ന് വൈകിട്ട് കലാസന്ധ്യ പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ.പ്രസാദ് ഉദ്ഘാടനം ചെയ്യും. 29ന് ഏഴിന് നാടൻപാട്ട് ദൃശ്യാവിഷ്‌കാരം.30ന് വൈകിട്ട് മന്ത്രി പി.പ്രസാദ് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.ഷേർളിഭാർഗവൻ അദ്ധ്യക്ഷയാകും.വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യഅതിഥിയാകും. വ്യാപാര,വ്യവസായ പ്രതിഭകളെ ആദരിക്കും.31ന് സമാപനം കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.തുടർന്ന്ലപുതുവത്സര വരവേൽപ്പ്.