ആലപ്പുഴ : കെ. ആർ. സ്വാമി, ആർ.രാധാകൃഷ്‌ണൻ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള സംസ്ഥാന (പുരുഷ - വനിത) ക്ലാസിക് ആൻഡ് എക്യുപ്പ്‌ഡ് ഇന്റർ ക്ലബ്ബ് പവർ ലിഫ്റ്റിംഗ് മത്സരങ്ങൾ ഇന്ന് മുതൽ 29വരെ ആലപ്പുഴ മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. ഇന്ന് വൈകിട്ട് 5ന് നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന യോഗത്തിൽ എച്ച്. സലാം എം.എൽ.എ. മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. 29ന് വൈകിട്ട് 6ന് സമാപനസമ്മേളനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്‌സൺ കെ. കെ.ജയമ്മ വിശിഷ്ടാതിഥിയാകും.