ambala

അമ്പലപ്പുഴ: ശമ്പളവർദ്ധനവ് അടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റി എംപ്ലോയിീസ് യൂണിയൻ (എച്ച്.ഡി.എസ്.ഇ.യു) സി.ഐ.റ്റി.യുവിന്റെ നേതൃതത്വത്തിൽ ജീവനക്കാർ സമരത്തിലേക്ക് നീങ്ങുന്നു. ചൊവ്വാഴ്ച കൂടിയ യോഗമാണ് തീരുമാനമെടുത്തത്. 2024 ജനുവരിയിൽ പുതുക്കിയ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നാണ് ആവശ്യം. ജില്ലാ സെക്രട്ടറി പി.ഷാജിമോഹൻ യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മറ്റി അംഗം പി.കെ.കബീർ അദ്ധ്യക്ഷനായി. ബ്രാഞ്ച് സെക്രട്ടറി സുരേഷ് ബാബു സ്വാഗതവും മുഹമ്മദ് കാസിം നന്ദിയും പറഞ്ഞു.