ചാരുംമൂട്: ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തിൽ പ്രതിക്ഷേധിച്ച് കേരളാ സാംബവർ സൊസൈറ്റിയുടെ നേതൃത്വത്തിൽ 27ന് വൈകിട്ട് സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും പ്രതിക്ഷേധ ജ്വാല നടത്താൻ തീരുമാനിച്ചു. യോഗത്തിൽ കെ.എസ്‌.എസ്‌ സംസ്ഥാന വൈസ് പ്രസിഡിന്റ് വി.കെ. സുബ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് ബി.അജിത്കുമാർ, സംസ്ഥാന സെക്രട്ടറിമാരായ റ്റി.എം ഗിരി, ഭാനുമതി ജയപ്രകാശ്, ഭാരവാഹികളായ എൻ.കെ.സന്തോഷ്, പി.ആർ.ബാലൻ, ജില്ലാ സെക്രട്ടറി അശോകൻ പുന്നക്കുറ്റി എന്നിവർ സംസാരിച്ചു.