ആലപ്പുഴ: തിരുവമ്പാടി ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നാളെ മണ്ഡല പൂജ പ്രമാണിച്ച് രാവിലെ 9 മുതൽ നാരായണീയ പാരായണം, 11.45 ന് കളഭാഭിഷേകം,12 മുതൽ ഹരിനാമ കീർത്തന സത്സംഗം,12.45 മുതൽ 1.30 വരെ അന്നദാനം എന്നിവ നടക്കുംയധനു മാസ അമാവാസി ദിനമായ 30 ന് വിശേഷാൽ പിതൃ മോക്ഷ വഴിപാടുകൾ ഉണ്ടായിരിക്കും.രാവിലെ 7.30ന് പിതൃബലി,ചാവൂട്ട്, നമസ്കാര ചോറ്,10ന് തിലഹോമം,പിതൃ പൂജ 12.45 മുതൽ വാവ് പ്രമാണിച്ചുള്ള അന്നദാനം .പൂജകൾക്ക് കണ്ണ മംഗലത്തില്ലത്ത് ബ്രഹ്മദക്തൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും.സഹ കാർമികത്വം കുര്യാറ്റ്പ്പുറത്തിലത്ത് യദുകൃഷ്ണൻ ഭട്ടതിരി, ഗിരീഷ് നമ്പൂതിരി എന്നിവർ വഹിക്കും.