മാന്നാർ: ഡോ.ബി.ആർ അംബേദ്ക്കറെ അധിക്ഷേപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജി വെക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ മാന്നാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും, യോഗവും നടന്നു. യോഗം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ജി. സന്തോഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ജി.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.രഗീഷ് സ്വാഗതം പറഞ്ഞു. അഡ്വ.ജി.ഉണ്ണിക്യഷ്ണൻ, മധു വെഞ്ചാൽ, എം.എൻ സുരേഷ്, പ്രൊഫ. രാജഗോപാൽ, പി.രഘുനാഥൻ , സുജ രാജീവ്, സരിത ഗോപൻ എന്നിവർ സംസാരിച്ചു. രാധാകൃഷ്ണൻ, ശശി കാട്ടിലേത്ത്, കെ.രവീന്ദ്രൻ, ഉത്തംസ്, വിനോദ്, അജയൻ എന്നിവർ നേതൃത്വം നൽകി.