അരൂർ: ആഞ്ഞിലിക്കാട് വിദ്യാകലാവേദി വായനശാല സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സരാഘോഷം ഇന്ന് രാവിലെ 9 ന് തുടങ്ങും. സാംസ്ക്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം അനന്തു രാമേശൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7 ന് ഏകപാത്ര നാടക മത്സരം സിനിമാ നിർമ്മാതാവ് എൻ.എം ബാദുഷ ഉദ്ഘാടനം ചെയ്യും.