photo

ചേർത്തല:യു.എസ്.എ അലബമാ യൂണിവേഴ്സിറ്റിയിൽ നിന്നുംഡോക്ട്രൽ സ്‌കോളർഷിപ്പ് നേടി ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോകുന്ന സ്വാതി കൃഷ്ണക്ക് ഗുരുധർമ്മ പ്രചാരണ സഭ വയലാർ സ്വാമി അസ്പർശാനന്ദ സ്മാരക യൂണിറ്റ് സ്വീകരണവും അനുമോദനവും നൽകി. സമ്മേളനത്തിൽ അർദ്ധശതോത്ഭവൻ അദ്ധ്യക്ഷത വഹിച്ചു.വിശ്വഗാജി മഠത്തിലെ സ്വാമി പ്രബോധ തീർത്ഥ അനുഗ്രഹ പ്രഭാഷണവും ഉപഹാര സമർപ്പണവും നടത്തി.സ്വാതി കൃഷ്ണയുടെ അദ്ധ്യാപകൻ റെജി മുഖ്യപ്രഭാഷണം നടത്തി.വയലാർ ചേന്നക്കാട്ട് മനോഹരന്റെയും സന്ധ്യയുടെയും മകളും പാലക്കൽ ആഗ്രേഷിന്റ ഭാര്യയുമാണ് സ്വാതി കൃഷ്ണ.