തുറവൂർ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് ഇത്തവണയും ചാമ്പ്യന്മാരായി. 440 പോയിന്റോടെ കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് ഒന്നാമതും 296 പോയിന്റോടെ അരൂർ ഗ്രാമപഞ്ചായത്ത് രണ്ടാമതും 233 പോയിന്റോടെ വയലാർ ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനത്തും എത്തി. സമാപന സമ്മേളനം യുവജനക്ഷേമ ബോർഡ് സംസ്ഥാന സമിതി അംഗം ടി.ടി.ജിസ്മോൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി അദ്ധ്യക്ഷയായി. വിജയികൾക്ക് യുവജക്ഷേമ ജില്ലാ കോ-ഓർഡിനേറ്റർ ജെയിംസ് സാമുവൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ആർ.ജീവൻ, ജയപ്രതാപൻ, എസ്. വിജയകുമാരി,​ വി.കെ.സാബു, വി.ജി.ജയകുമാർ, എം.ജി.രാജേശ്വരി, ഇ.ഇ.ഇഷാദ് തുടങ്ങിയവർ സംസാരിച്ചു.