ആലപ്പുഴ: തീരദേശത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട രണ്ടാമത്തെ വൃദ്ധയാണ് ഇന്നലെ വലിയഴീക്കലിൽ ദാരുണമായി മരിച്ച കാർത്യായനി. തിരുവനന്തപുരം പുല്ലുവിള ചെമ്പകരാമൻതുറയിൽ ചിന്നപ്പന്റെ ഭാര്യ സിലുവമ്മയെ (65) 2021ൽ തെരുവുനായ്ക്കൾ കടിച്ചുകൊലപ്പെടുത്തിയിരുന്നു. കടപ്പുറത്ത് തൊഴിലിന് പോയ മത്സ്യതൊഴിലാളിയായ സിലുവമ്മയെ കാണാതായതിനെ തുടർന്ന് രാത്രി എട്ടുമണിയോടെ അന്വേഷിച്ചെത്തിയ മകൻ സെൽവരാജ് കണ്ടത് കടപ്പുറത്ത് ഒരുകൂട്ടം നായ്ക്കൾ എന്തോ കടിച്ചു വലിക്കുന്നതാണ്. നായ്ക്കളെ ഓടിക്കാൻ ശ്രമിച്ചപ്പോഴാണ് തന്റെ അമ്മയെയാണ് നായ്ക്കൾ കടിച്ചു വലിക്കുന്നതെന്ന് കണ്ടത്. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സെൽവരാജിനും കടിയേറ്റു. 50ൽ അധികം നായ്ക്കളുടെ കൂട്ടാണ് ആക്രമിച്ചത്.

ഇന്നലെ യാകട്ടെ പട്ടാപ്പകലാണ് കാർത്യായനിയെ നായ്ക്കൾ കടിച്ചുകീറിയത്.