fdmg

മുഹമ്മ: മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിൽ ഹരിത കർമസേനയുടെ നേതൃത്വത്തിൽ എൽ.ഇ.ഡി ക്ലിനിക്ക് ആരംഭിച്ചു. ഹരിതകർമ സേനയെ ഗ്രീൻ ടെക്നീഷ്യൻ പദവിയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ലെഡ് ക്ലിനിക് അടക്കമുള്ള സംരംഭ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡു മെമ്പർ ടി.പി. ഷാജി, സെക്രട്ടറി

കെ.രേഖ, അസിസ്റ്റന്റ് സെക്രട്ടറി പദ്മാദേവി, ഹാഷ്മിരാജ്, ശാലിനിരാജ് ,

എം. രാജേഷ്,പ്രിയേഷ് എന്നിവർ സംസാരിച്ചു.