മുട്ടത്തിപ്പറമ്പ് : വട്ടച്ചിറ ശ്രീഹനുമത് സ്വാമി ശ്രീഭദ്രാദേവീക്ഷേത്രത്തിൽ ഭാഗവത സപ്താഹജ്ഞാനയജ്ഞത്തിന് ഇന്ന് തുടക്കമാകും. 2025 ജനുവരി1ന് സമാപിക്കും. ഇന്ന് വൈകിട്ട് 7ന് ഭദ്രദീപപ്രകാശനം: ഡോ. എസ്. ദിലീപ്കുമാർ, ശിവകൃപ നിർവഹിക്കും. തണ്ണീർമുക്കം സന്തോഷ്കുമാറാണ് യജ്ഞാചാര്യൻ. ക്ഷേത്രം തന്ത്രി പി. ഡി. പ്രകാശദേവൻ, ശാന്തി കെ. ആർ. സുനിൽകുമാർ
തുടങ്ങിയവർ കാർമ്മികത്വം വഹിക്കും.