gh

ആലപ്പുഴ: പഴവീട് ഗാന്ധിവിലാസം പാലത്തിനോട് ചേർന്നുള്ള അങ്കണവാടിയെ ഒരു വർഷത്തിലധികമായി വെള്ളക്കെട്ടിലാക്കിയ പൈപ്പ് ചോർച്ചയ്ക്ക് പരിഹാരമായി. അങ്കണവാടി വെള്ളക്കെട്ടിലായത് സംബന്ധിച്ച് 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി. പി.ഡബ്ല്യു.ഡിയുടെ കീഴിലുള്ള ഗാന്ധിവിലാസം റോഡിന്റെ നടുക്കാണ് പൈപ്പ് ലൈനിൽ ചോർച്ചയുണ്ടായത്. കഴിഞ്ഞ ദിവസം റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് ലൈനിന്റെ തകരാർ പരിഹരിച്ചു. വാഹന ഗതാഗതം സാധ്യമാകുന്ന തരത്തിൽ, റോഡിലെ കുഴിയുടെ ഭാഗത്ത് മെറ്റലിട്ട് നികത്തിയിട്ടുമുണ്ട്. പൊട്ടിയ പൈപ്പിലൂടെ നിരന്തരം ഒഴുകുന്ന വെള്ളം താഴ്ന്ന ഭാഗത്ത് സ്ഥിതിചെയ്യുന്ന അങ്കണവാടിയുടെ മുറ്റത്ത് ഒഴുകിയെത്തി കെട്ടിക്കിടന്നതോടെ പ്രദേശം ചെളിനിറഞ്ഞ അവസ്ഥയിലായിരുന്നു.