ambala

അമ്പലപ്പുഴ: വാടയ്ക്കൽ ജനതാ റെസിഡന്റ് സ് അസോസിയേഷന്റെ പന്ത്രണ്ടാമത് വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു. സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദീപ് മാളവിക ചടങ്ങ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി വേണുഗോപാൽ, വാർഡ് മെമ്പർ രജിത്ത് രാമചന്ദ്രൻ, അനീഷ് കുമാർ, റെജി മോഡിയിൽ എന്നിവർ പ്രസംഗിച്ചു. അസോസിയേഷനിലെ കുട്ടികളുടെ കലാകായിക മത്സരങ്ങളും, തിരുവാതിരയും , വൈക്കം മാളവികയുടെ ജീവിതത്തിന് ഒരു ആമുഖം എന്ന നാടകവും അരങ്ങേറി.