ambala

അമ്പലപ്പുഴ: പുറക്കാട് പുത്തൻനട ശ്രീദേവി ക്ഷേത്രത്തിലെ ചിറപ്പു മഹോത്സവത്തിന്റെ ഭാഗമായി കലം പൊങ്കാല നിവേദ്യ സമർപ്പണം നടന്നു. ക്ഷേത്രം മേൽശാന്തി ഹരിശാന്തി പൊങ്കാല അടുപ്പിൽ അഗ്നിപകർന്നു. നൂറുകണക്കിന് ഭക്തർ ദേവിക്ക് പൊങ്കാലയർപ്പിച്ചു. പതിവു പൂജകൾക്ക് ശേഷം വൈകിട്ട് ഗുരുതിയോടെ 41 ചിറപ്പ് മഹോത്സവം സമാപിച്ചു. ക്ഷേത്രം പ്രസിഡന്റ് പി .പ്രദീപ് കുമാർ തോപ്പിൽ , സെക്രട്ടറി കെ. ആഞ്ജനേയൻ ഇല്ലത്തു പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.