തുറവൂർ: കുത്തിയതോട് കിഴക്കേ ചമ്മനാട് ഭഗവതി ക്ഷേത്രത്തിലെ ഏഴാംപൂജ നാളെ നടക്കും. രാവിലെ 9 ന് കുംഭകുടം വരവ്, ഉച്ചയ്ക്ക് 12 ന് മഹാനിവേദ്യം, വൈകിട്ട് 7 ന് ദീപാരാധനയ്ക്ക് ശേഷം കലംകരി, രാത്രി 8.30ന് ഗരുഢൻ തൂക്കം, തുടർന്ന് പുന്നേഴത്ത്കാവ് പരിസരത്ത് നിന്ന് ക്ഷേത്രത്തിലേക്ക് ഗരുഢ വാഹന എഴുന്നള്ളത്ത്. 12 ന് പന്ത്രണ്ട് പാത്രം ഗുരുതി. ക്ഷേത്രം തന്ത്രി അയ്യമ്പള്ളി സത്യപാലന്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ.