തുറവൂർ: കുത്തിയതോട് ബെഞ്ചമിൻ മൊളോയീസ് ക്ലബ് 40-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി ജനുവരി ഒന്നിന് വൈകിട്ട് 3ന് കുത്തിയതോട് ടൗണിൽ ഫ്യൂഷൻ കൈകൊട്ടിക്കളി മത്സരം നടത്തും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15000 ,7500, 5000 വീതം കാഷ് പ്രൈസും എവ റോളിംഗ് ട്രോഫിയും ലഭിക്കും. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 9746151329, 8281725896.