ആലപ്പുഴ: റോട്ടറി ക്ലബ് ഒഫ് ആലപ്പി ഈസ്റ്റിന്റെ മൂന്നാമത് കിഡ്സ് ഓൾ കേരള ബാസ്‌ക്കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പ് ഇന്ന് പുന്നപ്രയിൽ ആരംഭിക്കും. വൈകിട്ട് 5ന് ജ്യോതി നികേതൻ ഇ.എം ഹയർ സെക്കൻഡറി സ്‌കൂൾ ഇൻഡോർ കോർട്ടിൽ റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണർ ഇലക്ട് ഡോ.ടീന ആന്റണി ഉദ്ഘാടനം ചെയ്യും. കെ.ബി.എ പ്രസിഡന്റ് ജേക്കബ് ജോസഫ് അദ്ധ്യക്ഷത വഹിക്കും. എ.ഡി.ബി.എ സീനിയർ വൈസ് പ്രസിഡന്റ് അഡ്വ.പ്രിയദർശൻ തമ്പി ആമുഖപ്രഭാഷണം നടത്തും. 30വരെയാണ് ചാമ്പ്യൻഷിപ്പ്. 14 ജില്ലകളിൽ നിന്നുമുള്ള ടീമുകൾ പങ്കെടുക്കും.