
മുഹമ്മ: മുഹമ്മ എസ്.ഡി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ മുഹമ്മ രവീന്ദ്രനാഥ് രചിച്ച പാതിരാമണൽ ഇന്നലെ, ഇന്ന്, നാളെ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. എസ്.ഡി ഗ്രന്ഥാലയം ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ചേർത്തല താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി.നന്ദകുമാർ പുസ്തക പ്രകാശനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് ജെ.ജയലാൽ അദ്ധ്യക്ഷനായി. മുഹമ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി ആദ്യപ്രതി ഏറ്റുവാങ്ങി. മുഹമ്മ ഗ്രാമപഞ്ചായത്ത് അംഗം കെ.എസ്.ദാമോദരൻ പുസ്തകം പരിചയപ്പെടുത്തി. ഗ്രന്ഥാലയം സെക്രട്ടറി കെ.എസ്.പ്രമോദ് ദാസ് സ്വാഗതവും കമ്മിറ്റി അംഗം പി.എ.കുഞ്ഞുമോൻ നന്ദിയും പറഞ്ഞു.