s

ചേർത്തല: വായ്പ തിരിച്ചടയ്ക്കണമെന്ന് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും വീട്ടിലെത്തി ആവശ്യപ്പെട്ടതിന് പിന്നാലെ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമായി. സി.പി.എം നിയന്ത്രണത്തിലുള്ള എസ്.എൽപുരം സർവീസ് സഹകരണ ബാങ്കിനെതിരെ കോൺഗ്രസ് രംഗത്തെത്തി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 10ാം വാർഡ് കാരുവള്ളി സുധീറിന്റെ ഭാര്യ ആശയാണ് (45) 23ന് രാവിലെ 10.30ന് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.

ബാങ്കിൽ നിന്ന് ആശയുടെ ഭർത്താവ് 2010ൽ വീട് നിർമ്മാണത്തിനായി ഒരു ലക്ഷം രൂപ വായ്പയെടുത്തു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് 2021ൽ പലിശയടക്കം രണ്ടരലക്ഷം രൂപയ്ക്ക് വായ്പ പുതുക്കിവച്ചെങ്കിലും പിന്നീടും തിരിച്ചടവ് മുടങ്ങി. നിലവിൽ 2,13,000 രൂപ തിരിച്ചടയ്ക്കാനുണ്ട്. 23ന് ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും കുടിശിക നിവാരണത്തിന്റെ ഭാഗമായി വീടുകളിൽ കയറുന്നതിനിടെ സുധീറിന്റെ വീട്ടീലും രാവിലെ 9.30ഓടെ എത്തി.

കെട്ടിട നിർമ്മാണ തൊഴിലാളിയായ സുധീർ ഈ സമയം വീട്ടിൽ ഇല്ലായിരുന്നു. വായ്പ തിരിച്ചടയ്ക്കണമെന്ന് ആശയോട് ആവശ്യപ്പെട്ടശേഷം ബാങ്ക് അധികൃതർ മടങ്ങി. തുടർന്നാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം ഭർതൃമാതാവ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ആശ. മക്കൾ: ആദിത്യൻ, അനഘ.

നടപടിയെടുക്കണം: കെ.സി

ബാങ്ക് അധികൃതരുടെ ഭീഷണിയെ തുടർന്നാണ് ആശ ആത്മഹത്യ ചെയ്തതെന്നും ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ളവർക്കെതിരെ പൊലീസ് കർശന നടപടിയെടുക്കണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. എന്നാൽ, ബാങ്കിനെ തകർക്കാനുള്ള ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്ന് ബാങ്ക് ഭരണസമിതി അറിയിച്ചു.

ജോ​ലി​ ​സ്ഥി​ര​പ്പെ​ടു​ത്തി​യി​ല്ല​;​ ​ന​ഗ​ര​സ​ഭാ​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​ഓ​ഫീ​സിൽക​യ​റി​ ​പെ​ട്രോ​ളൊ​ഴി​ച്ച് ​ജീ​വ​ന​ക്കാ​രൻ

ആ​ല​പ്പു​ഴ​:​ ​ജോ​ലി​ ​സ്ഥി​ര​പ്പെ​ടു​ത്താ​ത്ത​തിൽപ്ര​തി​ഷേ​ധി​ച്ച് ​ജീ​വ​ന​ക്കാ​ര​ൻ​ ​ആ​ല​പ്പു​ഴ​ ​ന​ഗ​ര​സ​ഭാ​ ​സെ​ക്ര​ട്ട​റി​ ​എ.​എം.​മു​താ​സി​ന്റെ​ ​ഓ​ഫീ​സ് ​ക്യാ​ബി​നി​ൽ​ ​അ​തി​ക്ര​മി​ച്ച് ​ക​യ​റി​ ​പെ​ട്രോ​ളൊ​ഴി​ച്ച് ​ആ​ത്മ​ഹ​ത്യാ​ശ്ര​മം​ ​ന​ട​ത്തി.​ ​പ​തി​നെ​ട്ട് ​വ​ർ​ഷ​മാ​യി​ ​ആ​ല​പ്പു​ഴ​ ​ന​ഗ​ര​സ​ഭ​യി​ൽ​ ​താ​ത്കാ​ലി​ക​ ​ജീ​വ​ന​ക്കാ​ര​നാ​യ​ ​ഷൈ​ജ​നെ​തി​രെ​ ​ആ​ല​പ്പു​ഴ​ ​സൗ​ത്ത് ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.
ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് 12.30​നാ​ണ് ​സം​ഭ​വം.​ ​സെ​ക്ര​ട്ട​റി​ ​ഓ​ഫീ​സ് ​ക്യാ​ബി​നി​ൽ​ ​മ​റ്റ് ​ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി​ ​ക​രു​ത​ലും​ ​കൈ​ത്താ​ങ്ങും​ ​അ​ദാ​ല​ത്തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഫ​യ​ലു​ക​ളു​ടെ​ ​റി​വ്യു​ ​മീ​റ്റിം​ഗ് ​ന​ട​ത്ത​വേ​ ​ഷൈ​ജ​ൻ​ ​അ​തി​ക്ര​മി​ച്ച് ​ക​യ​റി​ ​കു​പ്പി​യി​ൽ​ ​ക​രു​തി​യി​രു​ന്ന​ ​പെ​ട്രോ​ൾ​ ​സ്വ​ന്തം​ ​ശ​രീ​ര​ത്തി​ലും​ ​ഓ​ഫീ​സി​ലാ​കെ​യും​ ​ത​ളി​ക്കു​ക​യാ​യി​രു​ന്നു.​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​ദേ​ഹ​ത്തും​ ​ഫ​യ​ലു​ക​ളി​ലും​ ​ലാ​പ്ടോ​പ്പി​ലും​ ​പെ​ട്രോ​ൾ​ ​വീ​ണു.​ ​സെ​ക്ര​ട്ട​റി​ ​ഒ​ഴി​കെ​യു​ള്ള​ ​ജീ​വ​ന​ക്കാ​ർ​ ​പു​റ​ത്തേ​ക്ക് ​ഓ​ടി.​ ​ലൈ​റ്റ​റെ​ടു​ത്ത് ​ക​ത്തി​ക്കു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ​ ​ജീ​വ​ന​ക്കാ​രെ​ത്തി​ ​ഷൈ​ജ​നെ​ ​കീ​ഴ്പ്പെ​ടു​ത്തി.​ ​തു​ട​ർ​ന്ന് ​സൗ​ത്ത് ​പൊ​ലീ​സെ​ത്തി​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
അ​ടു​ത്തി​ടെ​യാ​ണ് ​എം​പ്ലോ​യ്മെ​ന്റ് ​എ​ക്സ്ചേ​ഞ്ച് ​വ​ഴി​ ​നി​യ​മ​നം​ ​ല​ഭി​ച്ച​ 82​ ​പേ​രെ​യും​ ​മു​മ്പ് ​ജോ​ലി​ ​ചെ​യ്തി​രു​ന്ന​ ​ഒ​രാ​ളെ​യും​ ​ന​ഗ​ര​സ​ഭ​ ​സ്ഥി​ര​പ്പെ​ടു​ത്തി​യ​ത്.​ ​ഷൈ​ജ​നെ​യ​ട​ക്കം​ ​സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മാ​കാ​ത്ത​തി​ലു​ള​ള​ ​അ​മ​ർ​ഷ​മാ​ണ് ​കു​റ്റ​കൃ​ത്യ​ത്തി​ന് ​പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് ​വി​വ​രം.​ ​ഷൈ​ജ​ൻ​ ​നി​ല​വി​ൽ​ ​ആ​രോ​ഗ്യ​ ​വി​ഭാ​ഗ​ത്തി​ന് ​കീ​ഴി​ൽ​ ​ജെ.​സി.​ബി​ ​ഓ​പ്പ​റേ​റ്റ​റാ​ണ്.