തുറവൂർ: കുത്തിയതോട് ചമ്മനാട് ഭഗവതി ക്ഷേത്രത്തിൽ അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ ആറാം ദിവസമായ ഇന്ന് രാവിലെ 8.30ന് മേഴത്തൂർ സുദർശനൻ നമ്പൂതിരിയുടെ പ്രഭാഷണം,10ന് മാടശേരി നീലകണ്ഠൻ നമ്പൂതിരിയുടെ പ്രഭാഷണം, 11.30 ന് തൃപ്പൂണിത്തുറ രമണിസ്വാമിയുടെ പ്രഭാഷണം, ഉച്ചയ്ക്ക് ഒന്നിന് ശ്രീമന്നാരായണീയ പാരായണം, 2ന് ആലപ്പാട് രാമചന്ദ്രന്റെ പ്രഭാഷണം, 3.30 ന് മാടശേരി ഹരിപ്രിയയുടെ പ്രഭാഷണം, വൈകിട്ട് 5 ന് പള്ളിക്കൽ സുനിലിന്റെ പ്രഭാഷണം, 7 ന് ശാന്തിഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാതപസ്വിയുടെ പ്രഭാഷണം,8 ന് പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവിയുടെ പ്രഭാഷണം. രാത്രി 9 ന് എരമല്ലൂർ ദയാനന്ദനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധ.