ആലപ്പുഴ: ഇന്ത്യൻ ഡന്റൽ അസോസിയേഷന്റെ 55-ാം സംസ്ഥാന സമ്മേളനം ഇന്നുമുതൽ 29 ആലപ്പുഴയിൽ നടക്കും. വൈകിട്ട് 7ന് ഹോട്ടൽ റമദായിൽ സമ്മേളനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.പി. ജോസഫ്, ഇന്ത്യൻ ഡന്റൽ അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ. രവീന്ദ്രനാഥ്, സംസ്ഥാന ഡന്റൽ കൗൺസിൽ പ്രസിഡന്റ് ഡോ. സന്തോഷ് തോമസ് എന്നിവർ മുഖ്യതിഥികളാകും. നാളെ ഡോ. ജേക്കബ് സഖറിയ മെമ്മോറിയൽ ഓറേഷൻ അവാർഡ് സമർപ്പണ സമ്മേളനം നടക്കും. 29ന് ജനറൽ ബോഡി യോഗവും ഭാരവാഹികളുടെ തിരെഞ്ഞെടുപ്പും സ്ഥാനാരോഹണ ചടങ്ങും നടക്കും. സമ്മേളനത്തിൽ 5000 ദന്തഡോക്ടർമാർ പങ്കെടുക്കും. ന്യൂതന ചികിത്സാ രീതികളെകുറിച്ച് ക്ളാസുകളും അത്യാധുനിക ഉപകരണങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.