ആലപ്പുഴ: എസ്.എൽ പുരത്തെ വീട്ടമ്മയുടെ ആത്മഹത്യയ്ക്കു പിന്നിലെ ദുരൂഹത നീക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ആവശ്യപ്പെട്ടു.
കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതു വരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്തുന്നതിനെ കുറിച്ചു ആലോചിക്കാൻ കൂടിയ മാരാരിക്കുളം, കണിച്ചുകുളങ്ങര മണ്ഡലം കമ്മറ്റികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ 30ന് ബാങ്ക് ഓഫിസിനു മുന്നിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും.