photo

ചേർത്തല: വാരനാട് ദേവിക്ഷേത്രത്തിലെ വലിയകളവും പൂജയും വലിയ ഗുരുതിയും തൊഴാൻ ഭകതജനത്തിരക്ക്. ശ്രീകോവിലിന് മുൻവശത്തെ മുഖമണ്ഡപം നിറഞ്ഞു നിൽക്കുന്ന വലിയകളം വർഷത്തിൽ ഒരിക്കൽ മാത്രമാണ് എഴുതുന്നത്. ദാരുകവധത്തിനു ശേഷം, ഉഗ്രരൂപിണിയായി നിൽക്കുന്ന വാരനാട്ടമ്മയുടെ രൂപമാണ് വലിയകളത്തിൽ വരച്ചത്.
ക്ഷേത്രം തന്ത്രി കടിയക്കോൽ വാസുദേവൻ നമ്പൂതിരി, മേൽശാന്തി ശ്രീകൃഷ്ണരു മനോജ് സഹശാന്തിമാരായ മുരളീധരൻപോറ്റി, പ്രകാശൻപോറ്റി, നാരായണൻ എമ്പ്രാൻ, ആനന്ദ് എസ്. പോറ്റി എന്നിവർ പൂജാദികർമ്മങ്ങൾ നടത്തി. ദേവസ്വം പ്രസിഡന്റ് പ്രൊഫ.കെ.എൻ.എസ്.വർമ്മ,സെക്രട്ടറി വെള്ളിയാകുളം പരമേശ്വരൻ,ട്രഷറർ പി.എൻ.നടരാജൻ, വൈസ് പ്രസിഡന്റുമാരായ എൻ.വേണുഗോപാൽ,കെ.എൻ.ഉദയവർമ്മ, മറ്റ് ഭാരവാഹികളായ ടി.സജീവ്ലാൽ, പി.അനിയപ്പൻ, ജി.സുരേഷ്ബാബു, കെ.എസ്.ശ്രീനിവാസ് എന്നിവർ നേതൃത്വം നൽകി.