ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ ശ്രീനാരായണ വിശ്വധർമ്മ ക്ഷേത്രത്തിലെ മണ്ഡലപൂജ സമർപ്പണം 30ന് നടക്കും. തിങ്കളാഴ്ച രാവിലെ 6ന് മഹാഗണപതിഹോമം,എസ്.എൻ.ഡി.പി യോഗം ചേർത്തല മേഖല ചെയർമാൻ കെ.പി.നടരാജൻ ദീപപ്രകാശനം നടത്തും. തുടർന്ന് വിശ്വധർമ്മ ഗുരുപൂജ,12ന് അന്നദാനം,വൈകിട്ട് 6ന് താലപ്പൊലിവരവ്,7ന് വിശേഷാൽ ദീപാരാധന,തുടർന്ന് സംഗീത ഭജന.