ചേർത്തല:പുതുവത്സരാഘോഷങ്ങൾക്ക് ആവേശം പകരാൻ മാരാരി ബീച്ച് ഫെസ്റ്റിൽ (സീസൺ 3) കലാസന്ധ്യയ്ക്ക് ഇന്ന് തുടക്കം. വൈകിട്ട് 7 ന് അലോഷി പാടുന്നു.8.30 ന്‌കൊല്ലം ബീറ്റ്സ്അവതരിപ്പിക്കുന്ന കിടിലം ഡാൻസ് മ്യൂസിക്ക് നൈറ്റ്.
28 ന് രാത്രി 7 ന് മജീഷ്യൻ ദീപു രാജ് അവതരിപ്പിക്കുന്ന 'മിമാ' ഷോ 8.30 ന് ദിവ്യ. എസ്.മേനോൻ ഭാഗ്യരാജ് അവതരിപ്പിക്കുന്ന മ്യൂസിക്ക് ബാൻഡ്.
29 ന് രാത്രി 7 ന് കുമാരി അപർണ നയിക്കുന്ന വയലിൻ ഫ്യൂഷൻ
8.30 ന് ഫ്ളവേഴ്സ് ടോപ്പ് സിംഗർ ഗായകൻ ദേവനാരായണൻ അവതരിപ്പിക്കുന്ന ഗാനമേള. 30 ന് രാത്രി 8 ന് ആൽമരം ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക്ക് നൈറ്റ്. 31 ന് രാത്രി 7.30 ന് ഗൗരികൃഷ്ണ നയിക്കുന്ന ചെണ്ട വയലിൻ ഫ്യൂഷൻ,
9.30 ന് അതുൽ നറുകര നയിക്കുന്ന ഫോക്ഗ്രാഫർ ലൈവ് മ്യൂസിക് ബാൻഡ്.
ജനുവരി 01ന് വൈകിട്ട് 4 ന് സാംസ്‌കാരിക ഘോഷയാത്ര.5.30 ന് സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.എം.എൽ.എ
പി.പി ചിത്തരഞ്ജൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി.പ്രസാദ് സമ്മാനദാനം
നിർവഹിക്കും.കെ.സി.വേണുഗോപാൽ എം.പി മുഖ്യാതിഥിയാകും. 7ന് പിന്നണി ഗായകൻ സുദീപ് കുമാർ നയിക്കുന്ന ഗാനമേള.